ഓപ്പറേഷന്‍ സമുദ്രസേതു; 158 മെട്രിക് ടണ്‍ ഓക്‌സിജനുമായി ഐഎന്‍എസ് ഐരാവത് വിശാഖപട്ടണത്ത്

വിശാഖപട്ടണം: രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കരുത്തു പകര്‍ന്ന് ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി ഇന്ത്യന്‍ നേവല്‍ ഷിപ്പ് ഐരാവത് വ്യാഴാഴ്ച വിശാഖപട്ടണത്ത് എത്തി. വിയറ്റ്‌നാമില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുളള കൊവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങളാണ് എത്തിച്ചിരിക്കുന്നത്.

കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് കണക്കിലെടുത്ത് ഓക്‌സിജന്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിനുളള ദേശീയ ദൗത്യത്തിന്റെ ഭാഗമായാണ് നാവികസേന ഓപ്പറേഷന്‍ സമുദ്രസേതു 2 ആരംഭിച്ചത്. ഏഴ് ക്രയോജനിക്ക് ഓക്‌സിജന്‍ ടാങ്കുകളിലായി 158 മെട്രിക് ടണ്‍ ദ്രവ മെഡിക്കല്‍ ഓക്‌സിജന്‍, 2722 ഓക്‌സിജന്‍ സിലിണ്ടറുകള്‍, പത്ത് വെന്റിലേറ്ററുകള്‍ ഉള്‍പ്പടെ മറ്റ് കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ എന്നിവയാണ് ഐഎന്‍എസ് ഐരാവതില്‍ ഉള്ളത്.

നേരത്തെ, മേയ് പത്തിന് ഐ.എന്‍.എസ് ഐരാവത് എട്ട് ക്രയോജനിക് ഓക്‌സിജന്‍ ടാങ്കറുകള്‍, നാലായിരത്തോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍, സിംഗപ്പൂരില്‍ നിന്നുളള നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുമായി വിശാഖപട്ടണത്ത് എത്തിയിരുന്നു.

Top