ഓപ്പറേഷന്‍ സമുദ്ര സേതു 2; ബഹ്‌റൈനില്‍ നിന്ന് 54 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഇന്ത്യയിലെത്തി

മാംഗഌര്‍: ഇന്ത്യയില്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്നതിന്റെ സാഹചര്യത്തില്‍ രാജ്യത്തിന് സഹായഹസ്തം നീട്ടി ബഹ്‌റൈന്‍. ഓപ്പറേഷന്‍ സമുദ്ര സേതു 2ന്റെ ഭാഗമായി ഇന്ത്യന്‍ നേവി കപ്പല്‍ ബഹ്‌റൈനില്‍ നിന്ന് 54 ടണ്‍ ലിക്വിഡ് ഓക്‌സിജനുമായി ന്യൂ മാംഗഌര്‍ പോര്‍ട്ടില്‍ എത്തി. ഓപ്പറേഷന്‍ സമുദ്ര സേതു 2ന്റെ ഭാഗമായി ഇന്ത്യന്‍ നേവിയുടെ കപ്പല്‍ തല്‍വാര്‍ മുഖേനയാണ് ഇന്ത്യയിലേക്ക് ഓക്‌സിജനെത്തിച്ചത്.

കുവൈത്ത് മുതല്‍ സിംഗപ്പൂര്‍ വരെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ ശേഖരിച്ച കപ്പലുകള്‍ വൈകാതെ രാജ്യത്തെത്തും. കോവിഡ് ഒന്നാം ഘട്ട വ്യാപനം രൂക്ഷമായപ്പോള്‍ വിദേശങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായിരുന്നു ഓപ്പറേഷന്‍ സമുദ്രസേതു നാവികസേനയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഇത്തവണ ഓക്‌സിജന്‍ ദൗത്യത്തിനായാണ് ഓപ്പറേഷന്‍ സമുദ്രസേതു 2 എന്ന പേരില്‍ സേനയുടെ വിവിധ കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നത്. കുവൈത്ത് മുതല്‍ സിംഗപ്പൂര്‍ വരെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ ശേഖരിച്ച കപ്പലുകള്‍ വൈകാതെ രാജ്യത്തെത്തുമെന്നും നാവികസേന അധികൃതര്‍ അറിയിച്ചു.

 

Top