ഓപ്പറേഷൻ ജാവയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ബാലു വർഗീസ്, വിനായകൻ,ലുക് മാൻ, സുധി കോപ്പാ,ഇർഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓപ്പറേഷൻ ജാവയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വി സിനിമാസ് ഇന്റർനാഷണലും, ശ്രീ പ്രിയ കമ്പനിസും ചേർന്നാണ്. ഫായിസ് സിദ്ദിഖാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ജയ്ക്സ് ബിജോയ്‌ സംഗീത സംവിധാനവും നിഷാദ് യുസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

Top