‘ഓപ്പറേഷൻ ജാവ’ റിലീസ് തിയതി പ്രഖ്യാപിച്ചു

ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത ചിത്രം ‘ഓപ്പറേഷൻ ജാവ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 12 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കേരള പൊലീസിലെ അൺസങ് ഹീറോകളെ കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ ഒരുക്കിയ വി സിനിമാസന്റെ പ്രൊഡക്ഷനിലാണ് ചിത്രം ഒരുങ്ങിയത്. ഫായിസ് സിദ്ധിക്കാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ക്വീൻ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്ന ജെയ്ക് സ് ബിജോയ് ആണ് ചിത്രത്തിന് ഗാനങ്ങൾ ഒരുക്കുന്നത്.

സസ്പെൻസ് ത്രില്ലറായി ഒരുക്കിയ ചിത്രം കഴിഞ്ഞ മാർച്ചോടെ റീലീസിന് ഒരുങ്ങിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ നീളുകയായിരുന്നു. നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേർന്നാണ് സൌണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചതോടെ ചിത്രത്തിൻ്റെ ടീസറും ട്രെയിലറും ഉടൻ പുറത്തു വിട്ടേക്കും.

Top