റാഖയില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് നാവികസേന പുറത്തുവിട്ടു

ദമാസ്‌കസ്: സിറിയയിലെ ഐഎസ് നിയന്ത്രിത പ്രദേശമായ റാഖയില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് നാവികസേന പുറത്തുവിട്ടു.

ചെറുപീരങ്കിയായ എം777 ഉപയോഗിച്ച് നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്.

155 മില്ലിമീറ്റര്‍ മാത്രമുള്ള ചെറിയ ഷെല്ലുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 15 മുതല്‍ 25 വരെ മൈലുകള്‍ ദൂരത്തുള്ള ലക്ഷ്യസ്ഥാനത്തേക്ക് ആക്രമണം നടത്താന്‍ എം777 ഹൗറ്റേഴ്‌സ് പീരങ്കികള്‍ക്ക് സാധിക്കും.

2016 മാര്‍ച്ച് മുതല്‍ റാഖയിലുള്ള യുഎസ് നാവിക സേന ഇവിടുത്തെ പ്രാദേശിക സഖ്യകക്ഷികളുമായി ചേര്‍ന്നാണ് ഐഎസിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമാണ് റാഖ.

Top