ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ വാര്‍ഷികം ; ഗോള്‍ഡന്‍ ടെമ്പിളിലെ സുരക്ഷ ശക്തമാക്കി

golden-temple-amritsar-

അമൃത്സര്‍ : ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ 34ാം വാര്‍ഷിക ദിനമായ ബുധനാഴ്ച പഞ്ചാബിലെ ഗോള്‍ഡന്‍ ടെമ്പിളിലെ സുരക്ഷ ശക്തമാക്കി. സ്ഥലത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി റാപിഡ് ആക്ഷന്‍ ഫോഴ്‌സും അര്‍ദ്ധസൈനിക വിഭാഗങ്ങളും വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. വാര്‍ഷികത്തോടനുബന്ധിച്ച് വര്‍ഗീയപരമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനായി പഞ്ചാബ് പൊലീസും ശ്രദ്ധിക്കുന്നുണ്ട്.

golden-temple

golden-temple

1984 ജൂണ്‍ അഞ്ച്, ആറ് തീയ്യതികളിലാണ് ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ നടന്നത്. സുവര്‍ണ ക്ഷേത്രത്തില്‍ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നടപടി.

സൈനിക നടപടിയിലും സുവര്‍ണ്ണക്ഷേത്രത്തില്‍ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ മരിച്ചിരുന്നു.

Top