‘Operation Blue Star files should be made public’

golden-temple-amritsar-

ചണ്ഡിഗഢ്: അമൃത്സറിലെ സിഖ് ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ഭീകരരെ തുരത്താന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടണമെന്ന് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും പുറത്തുവിടണമെന്ന് എസ്എഡി എംപിയും കേന്ദ്ര മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പെട്ടു. പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2017ല്‍ നടക്കാനൊരുങ്ങവെ ഈ ആവശ്യം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നാണ് വിലയിരുത്തല്‍.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നത്. കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്കും സജ്ജന്‍ കുമാറിനുമെതിരെയുള്ള തെളിവ് ഈ രേഖകളിലുണ്ടെന്നാണ് ആരോപണം.

ഇവരുടെ പങ്ക് പുനഃരന്വേഷിക്കണമെന്നും ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു. സര്‍ ദര്‍ബാര്‍ സാഹിബിന്മേലുള്ള ആക്രമണത്തെക്കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്.

സിഖുകാരുടെ വിശുദ്ധ സ്ഥലത്ത് ടാങ്കുകളും മറ്റും കയറ്റാന്‍ നല്‍കിയ നിര്‍ദേശവും സംഭവിച്ച കാര്യങ്ങളും സംബന്ധിച്ച രേഖകള്‍ പുറത്തുവരണം.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കിയതു സംബന്ധിച്ച സത്യം പുറത്തുവരാന്‍ രേഖകള്‍ ഡീക്ലാസ്സിഫൈ ചെയ്യണമെന്നാണ് സ്വാമിയുടെ ആവശ്യം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അബദ്ധമാണ് 1984ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നാണ് സ്വാമിയുടെ അഭിപ്രായം.

Top