സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കല്‍; ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. കൊവിഡ് സാഹചര്യം വിലയിരുത്തിയാകും തീരുമാനം.

പൊതുപരീക്ഷകള്‍ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകള്‍ ജനുവരിയില്‍ തുടങ്ങാനാണ് ആലോചന. ഒന്നു മുതല്‍ ഏഴ് വരെ ഓണ്‍ലൈന്‍ വഴി മാത്രമാകും അധ്യയനം. അതേസമയം, 10,12 ക്ലാസുകളിലെ അധ്യാപകരില്‍ പകുതി പേര്‍ ഇന്ന് മുതല്‍ സ്‌കൂളുകളില്‍ ഹാജരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അടുത്ത മാസത്തോടെ പത്തിലെയും പന്ത്രണ്ടിലേയും ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Top