മദ്യശാലകള്‍ തുറക്കുന്നത് മെയ് 17 ന് ശേഷം പരിഗണിച്ചാല്‍ മതി; സിപിഎം

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്ന കാര്യം ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 17 ന് ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്.

ലോക്ക് ഡൗണില്‍ മദ്യശാലകള്‍ തുറന്നത് രാജ്യത്തെമ്പാടും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സിപിഎം രംഗത്ത് വന്നത്.

അതിനിടെ ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനങ്ങള്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നാണ് കോടിതി പറഞ്ഞത്.

Top