സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി. മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. ഈ മാസം 25 മുതല്‍ കോളേജുകള്‍ പൂര്‍ണതോതില്‍ തുറക്കാനാണ് തീരുമാനം.

നേരത്തേ ബുധനാഴ്ച കോളേജുകള്‍ തുറക്കാനായിരുന്നു തീരുമാനം. വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തില്‍ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

Top