തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ചയാണ് യോഗം. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
എല്‍ഡിഎഫും സിപിഐഎം നേതൃത്വവും നേരത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇത് സംബന്ധിച്ച എക്സൈസ് വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത് കഴിഞ്ഞ ആഴ്ചയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ബാറുടമകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വഴി വില്‍പനയുണ്ടാവില്ലെന്നും ക്ലബുകളിലും മറ്റും ഇരുന്നു മദ്യപിക്കാന്‍ ആകുമെന്നും വിവരം. എന്നാല്‍ കൊവിഡ് വ്യപനം രൂക്ഷമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.