പാകിസ്താനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറി ഓസ്ട്രേലിയയെ രക്ഷിച്ചു

പെര്‍ത്ത്: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറി ഓസ്ട്രേലിയയെ രക്ഷിച്ചു. ടെസ്റ്റിലെ ആദ്യദിനമായ വ്യാഴാഴ്ച കളിനിര്‍ത്തുമ്പോള്‍ ഓസീസ് അഞ്ചിന് 346 റണ്‍സിലെത്തി. ഡേവിഡ് വാര്‍ണര്‍ 211 പന്തില്‍ 164 റണ്‍സെടുത്തു. ഇതില്‍ 16 ഫോറും നാലു സിക്‌സുമുണ്ട്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പരയില്‍ മൂന്നു മത്സരങ്ങളുണ്ട്.ഈ പരമ്പരയോടെ ടെസ്റ്റില്‍നിന്ന് വിരമിക്കുമെന്ന് വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ഉസ്മാന്‍ ഖവാജ (41), ട്രാവിസ് ഹെഡ് (40), സ്റ്റീവന്‍ സ്മിത്ത് (31) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താന്റെ ആമര്‍ ജമാല്‍ രണ്ടുവിക്കറ്റ് നേടി.

Top