ഓപ്പൺ യൂണിവേഴ്സിറ്റി വിസിയുടെ രാജി: തുടർ നടപടികൾക്ക് സമയമെടുക്കുമെന്ന് ഗവര്‍ണര്‍

കോടതി നിർദേശിച്ചത് അനുസരിച്ചുള്ള നടപടിയാണ് വിസിമാരുടെ ഹിയറിങ്ങെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിയറിങ്ങിന് പിന്നാലെ തുടർ നടപടികൾക്ക് സമയമെടുക്കും. എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കേണ്ട സമയമല്ലെന്നും ഗവർണർ പറഞ്ഞു.

അതേസമയം നേരത്തെ വൈസ് ചാൻസലർമാരുടെ ഹിയറിങ് പൂർത്തിയായിരുന്നു. ഗവർണറുടെ ഹിയറിങ്ങിനു മുൻപേ എസ്എൻ ഓപ്പൺ യൂണിവേഴ്സിറ്റി വി സി മുബാറക് പാഷ രാജി നൽകിയിരുന്നു. എന്നാൽ രാജിക്കത്ത് ഗവർണർ സ്വീകരിച്ചിട്ടില്ല. കാലിക്കറ്റ്, സംസ്‌കൃതം, ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു ഗവർണറുടെ നിർദേശം. ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സജി ഗോപിനാഥ് നേരിട്ട് ഹാജരായി. കാലിക്കറ്റ് വിസിക്ക് വേണ്ടി അഭിഭാഷകൻ നേരിട്ട് എത്തി. സംസ്കൃത വിസിയുടെ അഭിഭാഷകൻ ഓൺലൈനായാണ് ഹാജരായത്.

Top