കോവിഡ്; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങള്‍

വിയന്ന:കാല്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എണ്ണവില എത്തിയതിനെ തുടര്‍ന്ന് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങള്‍. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉത്പാദനത്തില്‍ ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

13 ഒപെക് രാജ്യങ്ങളും റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളും ആണ് എണ്ണ ഉത്പാദനം കുറയ്ക്കുന്നത്. ആഗോള തലത്തില്‍ കോവിഡ് 19 നിയന്ത്രണാധീതമായി വ്യാപിച്ചതിന് പിന്നാലെ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. വിപണിയില്‍ എണ്ണയുടെ ലഭ്യത കുറയുന്നതോടെ ആവശ്യം വര്‍ദ്ധിക്കുമെന്നും വില ഉയരുമെന്നുമാണ് കണക്ക് കൂട്ടുന്നത്.

Top