ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയും കൂടുതല്‍ വിവിപാറ്റുകള്‍ വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

rawath

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെങ്കില്‍ കൂടുതല്‍ വിവിപാറ്റുകള്‍ വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. ഈ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ വോട്ടിങ് മെഷീനുകള്‍ കൈവശമില്ല. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണോയെന്നതില്‍ തീരുമാനം പെട്ടന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ഏപ്രില്‍ ,മെയ് മാസങ്ങളിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക. അതിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മിസോറാം, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രാഥമികമായി ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ചിലവ് ഗണ്യമായി കുറക്കാമെന്നും ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയും ചിലയിടങ്ങളില്‍ വൈകിപ്പിച്ചും ഇതു സാധ്യമാക്കാം എന്നുമുള്ള നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

Top