അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഒപി ചൗട്ടാലയ്ക്ക് നാല് വർഷം തടവ്

ഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവും 50 ലക്ഷം രൂപ പിഴയും. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിക്ഷ. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി വിധിച്ചു.

Top