ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്എമ്മിന്റെ നടപടി യാദൃശ്ചികമല്ലെന്ന് ഉമ്മന്‍ ചാണ്ടി

oommenchandy

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ്എം സാഹചര്യം ഒരുക്കിയത് തന്നെ സിപിഎമ്മുമായുള്ള പാലം തുടങ്ങാനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേരള കോണ്‍ഗ്രസ്എം കൂടി ആവശ്യപ്പെട്ടിട്ടാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്ത് ചെയ്താലും നന്ദികേട് എന്ന നിലയിലായി കേരള കോണ്‍ഗ്രസ്എമ്മിന്റെ പ്രതികരണം.നാല് പേരെ പറഞ്ഞു കേള്‍പ്പിക്കാന്‍ പറ്റുന്ന ഒരു കാരണവും മാണിക്കില്ല. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിന്റേതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

Top