Oommen Chandy’S STATEMENT

oommenchandy

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുനഃസംഘടന വിചാരിച്ച ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് അറിയിച്ചത്.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ഉണ്ടാക്കാനും രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. രാഷ്ട്രീയകാര്യ സമിതിയില്‍ എ ഗ്രൂപ്പില്‍ നിന്നുള്ള അംഗങ്ങളായി ബെന്നി ബഹന്നാന്‍, പി.സി വിഷ്ണുനാഥ്, കെ.എസ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം ഹസ്സന്‍ എന്നിവരുടെ പേരുകള്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

Top