പുതുപ്പള്ളിയില്‍ വിജയമുറപ്പിച്ച് ഉമ്മന്‍ചാണ്ടി

കോട്ടയം: പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയം ഉറപ്പിച്ചു. ഒടുവില്‍ പുറത്തുവന്ന ഫലസൂചന അനുസരിച്ച് 7426 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി മുന്നിട്ട് നില്‍ക്കുന്നത്. മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറിയല്‍ യുഡിഎഫിനെ അല്‍പം വിറപ്പിച്ചെങ്കിലും ലീഡ് ഒടുവിലത്തെ വിവരം അനുസരിച്ച് ഉമ്മന്‍ചാണ്ടി ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.

യാക്കോബായ വിഭാഗത്തിന് വന്‍ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാഗം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Top