ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോടതിയില്‍ ഹാജരാകാനായി രാഹുല്‍ഗാന്ധി ഇന്നലെ ഗുജറാത്തില്‍ പോയതിനാലാണ് കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റിയത്. നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഉമ്മന്‍ചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു.

കേരളത്തില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. കെപിസിസി പുനഃസംഘടനയിലടക്കം നേതാക്കന്മാര്‍ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടേക്കും. കൂടാതെ, ഗ്രൂപ്പ് അതീതമായി എടുത്ത തീരുമാനങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിക്കും.

Top