എസ്.എഫ്.ഐയുടെ ക്യാമ്പസ് ഫാസിസം അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയില്‍ നിന്നും പരാതിയില്ലെന്ന് എഴുതി വാങ്ങിയതുകൊണ്ട് പ്രശ്നം തീരുന്നില്ലെന്നും പാപക്കറ മാറുമോയെന്ന് എസ്.എഫ്.ഐ ആത്മപരിശോധന നടത്തണമെന്നും ഉമ്മന്‍ചാണ്ടി.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും എസ്.എഫ്.ഐയുടെ ക്യാമ്പസ് ഫാസിസം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യ മൂല്യവും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് കലാലയങ്ങളില്‍ വേണ്ടത്. എന്നാല്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിച്ച് ആശയ പോരാട്ടത്തിന് പകരം മസില്‍ പവര്‍ കാണിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റുകയും ഇവിടത്തെ കെട്ടിടങ്ങള്‍ പൊളിച്ചുകളയുകയോ ചരിത്ര മ്യൂസിയമാക്കുകയോ ചെയ്യണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എയും പറഞ്ഞു.

Top