ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി ; അതിരപ്പിള്ളി പദ്ധതിയില്‍ പൊതുചര്‍ച്ച വേണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി അതിരപ്പിള്ളി പദ്ധതിയില്‍ പൊതുചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി.

അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പാക്കിയാല്‍ മതി. ചര്‍ച്ച നടത്തി മുന്നോട്ട് പോകണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റിക്കാനെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചിരുന്നു.

വൈദ്യുത മന്ത്രി എംഎം മണി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷപവും പ്രതിപക്ഷം ഉയര്‍ത്തി. സിപിഐ അടക്കം പാര്‍ട്ടികളും പദ്ധിതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ല, സമവായ സാധ്യതകള്‍ അസ്തമിച്ചെന്നും ചെന്നിത്തല പറഞ്ഞു.

Top