കേന്ദ്രം കാർഷിക നിയമം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന്  ഉമ്മന്‍ ചാണ്ടി.കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീര്‍ഘമായ സഹനസമരം നടത്തി വരുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നു. കര്‍ഷകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്.

കര്‍ഷകരോടൊപ്പം അടിയുറച്ചുനിന്ന്  കോണ്‍ഗ്രസ് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  കാ‍ർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലുറച്ച് നിൽക്കുകയാണ് കർഷകർ. ദില്ലിയുടെ അതിർത്തികളിൽ സമരം തുടരും. സുപ്രീം കോടതി വിധി പരിശോധിക്കും. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രതികരിച്ചു. നാളെ  12 മണിക്ക് 41 സംഘടനകളുടെ സെൻട്രൽ കമ്മറ്റി സിംഘുവിൽ ചേരാനും തീരുമാനമായിട്ടുണ്ട്.

Top