Oommen Chandy Veerendra Kumar Meeting

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് എന്തുവേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാര്‍.

മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണ്. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ താല്‍പര്യമില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

വീരേന്ദ്രകുമാറിന്റെ കോഴിക്കോടുള്ള വസതിയിലെത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ജെഡിയുവിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യുഹങ്ങള്‍ക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

Top