യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ഉമ്മന്‍ ചാണ്ടി

പെരിയ: കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു.

കൃപേഷിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശനം നടത്തിയത്. ഉമ്മന്‍ ചാണ്ടിയെ കണ്ട് വാവിട്ടു കരഞ്ഞ കൃപേഷിന്റെ അച്ഛന്‍ പി. വി കൃഷ്ണനെ അദ്ദേഹം ആശ്വസിപ്പിച്ചു. കുറച്ചു സമയം കൃപേഷിന്റെ വീട്ടില്‍ ചിലവഴിച്ച ശേഷം അദ്ദേഹം കൊല്ലപ്പെട്ട ശരത്തിന്റെ വീടും സന്ദര്‍ശിച്ചു.

മുഴുവൻ പ്രതികളെയും പിടികൂടുന്നത് വരെ വിശ്രമമില്ലെന്നും കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും നേരത്തെ രാഹുൽ ഗാന്ധി കൃപേഷിന്റെയും ശരത്തിന്റെയും കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു.

Top