വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വിഴിഞ്ഞം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വപ്ന പദ്ധതിയാണ്. അതുകൊണ്ട് പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിക്കായി ഏറെ കഷ്ടപ്പെട്ടതും, ത്യാഗം സഹിച്ചതും അവിടുത്തെ മല്‍സ്യത്തൊഴിലാളികളാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പദ്ധതി 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് യുഡിഎഫ് സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top