Oommen chandy-Solar commission

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്‍പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. ഹാജരാകുന്നതിനു മുന്‍പ് മുഖ്യമന്ത്രി കമ്മീഷന് സത്യവാങ്മൂലം നല്‍കി. കേസിലെ പ്രതികളെ സഹായിക്കുന്ന നടപടികള്‍ തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക നഷ്ടം ഉണ്ടായെന്നുള്ളത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വ്യവസായി ശ്രീധരന്‍ നായരെയും സരിതയേയും ഒരുമിച്ച് താന്‍ കണ്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണു മൊഴിയെടുപ്പ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഏതെങ്കിലുമൊരു ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ഹാജരാകുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന സലിംരാജ്, ജിക്കുമോന്‍, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എഡിജിപി എ. ഹേമചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്നു സോളാര്‍ കമ്മീഷന്‍ മൊഴി യെടുത്തിരുന്നു.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിത.എസ്. നായരുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവരോടു പ്രധാനമായും ചോദിച്ചത്. സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്റെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top