സര്‍ക്കാരിന്റെ ഉദാസീനത ഓഖി ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ഉമ്മന്‍ചാണ്ടി

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കേരളതീരത്ത് നാശം വിതച്ച ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഗുരുതരമായ ഉദാസീനത കാണിച്ചെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്നറിയിപ്പ് കൃത്യമായി നല്‍കിയിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിട്ടുണ്ട്.

Top