യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള ജനവികാരം അതിശക്തമാണെന്നതാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

നരേന്ദ്ര മോദിക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഭരണം നടക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധന, പാചക വില വര്‍ധന എന്നിവയുടെ കാര്യത്തില്‍ എന്തും ചെയ്യാം എന്ന വിചാരമാണ് കേന്ദ്രത്തിനുള്ളതെന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വില കുത്തനെ കൂടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top