ബക്രീദിന് ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സംസ്ഥാനത്ത് ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ല. മനു അഭിഷേക് സിംങ്‌വിയുടെ വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

അതേസമയം ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഉള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top