“ആ കണ്ണീർ വീണെന്റെ കാല് പൊള്ളി”-സമരക്കാരോടൊപ്പമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാല്‍ക്കല്‍ വീണ് കരയുന്ന ഉദ്യോഗാര്‍ഥി കളുടെതായിരുന്നു തിരുവനന്തപുരത്ത് പിഎസ്‌സി ലിസ്റ്റിൽ ഉള്ളവർ നടത്തുന്ന സമരവേദിയിൽ തിങ്കളാഴ്ച കണ്ട ഏറ്റവും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളിൽ ഒന്ന്. ഇതിനു പിന്നാലെ സമരത്തെക്കുറിച്ച് ഉള്ളുതൊട്ട കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഉമ്മൻ ചാണ്ടി.

“ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി”- മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി പറഞ്ഞു.

മുട്ടിലിഴഞ്ഞും യാചിച്ചും സമരം ചെയ്തവരെ കാണാൻ ഉമ്മൻ ചാണ്ടി തിങ്കളാഴ്ച സമര വേദിയിൽ എത്തിയിരുന്നു. സമരക്കാരോട് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടത്തോടെ കാലിൽ വീണ് അപേക്ഷിച്ചത് ഒരുവേള ഉമ്മന്‍‌ചാണ്ടിയെയും അമ്പരപ്പിച്ചു. ഇതേ തുടർന്നാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

Top