മത്സരിക്കുന്നെങ്കില്‍ അത് പുതുപ്പള്ളിയില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി

oommen chandy

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പുതുപ്പള്ളിയിലാണ്. ഇനി മത്സരിക്കുന്നെങ്കിലും അത് പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അമ്പത് വര്‍ഷത്തിലേറെയായി പുതുപ്പള്ളിയില്‍ ആണ് ജനവിധി തേടിയത് . മറ്റ് മണ്ഡലത്തെ കുറിച്ച് ആലോചിച്ചിട്ടില്ല.

വമ്പന്‍മാരും കൊമ്പന്‍മാരും മത്സരത്തിന് ഉണ്ടാകുമെന്ന് പറയുന്നത് മാധ്യമങ്ങളാണ്. ഇതുവരെ ഒരേ ഒരു മണ്ഡലത്തിലേ മത്സരിച്ചിട്ടുള്ളു. അതിനിയും അങ്ങനെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

 

Top