യുഡിഎഫ് വിപുലീകരണ സാധ്യതകൾ തള്ളി ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം : മുന്നണി വിപുലീകരണ സാധ്യതകള്‍ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകള്‍ മാത്രമേ ഉണ്ടാകൂ, യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം യുഡിഎഫിനൊപ്പം രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ നീക്കം നടത്തുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് തിരിച്ചടിയാണ്. ഇക്കാര്യത്തില്‍ എം.എം. ഹസന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും തള്ളിക്കൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Top