oommen chandy ready to talk with high command

oommenv chandy

കോട്ടയം: സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡുമായി തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഉമ്മന്‍ ചാണ്ടി. ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഫോണില്‍ ബന്ധപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ മാത്രമായി സംഘടനാതിരഞ്ഞെടുപ്പ് നടത്തുന്നതിന് എ.ഐ.സി.സിക്ക് തടസമില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ അറിയിച്ചു. സംഘടനാതിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്ന നേതാക്കളാണ് മറിച്ചുപറയുന്നത്.

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് നേതൃയോഗങ്ങളില്‍ പങ്കെടുക്കുന്നതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. 14ന് ചേരുന്ന രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഉറപ്പുപറയാനാവില്ലെന്നും ഹസന്‍ പറഞ്ഞു

Top