പാലാ ഉപതെരഞ്ഞെടുപ്പ്: യോജിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നത് സംബന്ധിച്ച് യോജിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ മുന്നണിക്കുള്ളില്‍ തര്‍ക്കങ്ങളൊന്നുമില്ല. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top