സോളാര്‍ കേസ്; സത്യങ്ങള്‍ പുറത്തുവരും, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്ത് വരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ലെന്നായിരുന്നു തുടക്കം മുതല്‍ തന്റെ നിലപാട്.

പൂര്‍ണമായും കുറ്റക്കാരനല്ലെന്നത് പുറത്ത് വരണമെങ്കിലും ഇനിയും ചില കാര്യങ്ങള്‍ മറനീക്കി വരേണ്ടതുണ്ട്. തനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. ആരേയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നതിനാല്‍ അക്കാര്യങ്ങള്‍ പറയുന്നില്ലെന്നും അതൊക്കെ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാറിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമെന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പൈസ പോയതല്ലാതെ അന്വേഷണം കൊണ്ട് വേറെ ഗുണ ഉണ്ടാകില്ല. ഒരു അന്വേഷണത്തില്‍ നിന്ന് അത് മനസിലായതാണെന്നും ഞങ്ങളുടെ ചെലവില്‍ അന്വേഷണം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top