ലതികയെ കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ലതിക സുഭാഷിന് സീറ്റു നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഏറ്റുമാനൂര്‍ സീറ്റ് വേണമെന്നായിരുന്നു ലതികയുടെ നിലപാട്. മറ്റു സീറ്റ് നല്‍കാമെന്ന ഉപാധി സ്വീകരിച്ചില്ല. എല്ലാ സീറ്റിലും ധാരണയായതിനു ശേഷമാണ് വൈപ്പിന്‍ ചോദിച്ചത്. കബളിപ്പിച്ചത് ആരെന്ന് അവരോടു ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, അര്‍ഹതയുള്ളവരില്‍ ഒരാളെ മാത്രമേ മല്‍സരിപ്പിക്കാന്‍ കഴിയൂവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥിത്വം കിട്ടാത്തവര്‍ക്ക് പാര്‍ട്ടിയില്‍ അവസരങ്ങളുണ്ടാകും. മുതിര്‍ന്നു പോയെന്നതു കൊണ്ട് ചിലരെ മാറ്റിനിര്‍ത്താനും കഴിയില്ല. പ്രതിഷേധങ്ങള്‍ താല്‍ക്കാലികമെന്നും നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Top