വൈകിയെങ്കിലും തീരുമാനം നന്നായി; ഉമ്മന്‍ ചാണ്ടി

oommen chandy

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തേ ആകാമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരമൊരു തീരുമാനം മുമ്പേ എടുത്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

ഇതുകൊണ്ട് ഇടത് പക്ഷത്തിന്റെ പ്രതിസന്ധികള്‍ തീരില്ല. ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വെറും ആക്ഷേപമല്ല മറിച്ച് യാഥാര്‍ത്ഥ്യമാണെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ഇക്കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top