കൊടകര കുഴല്‍പ്പണ കേസ്; ആര് കുറ്റം ചെയ്താലും നിയമത്തിന് മുന്നില്‍ വരണമെന്ന് ഉമ്മന്‍ചാണ്ടി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കുറ്റം ആരു ചെയ്താലും നിയമത്തിന് മുന്നില്‍ വരണം. ഗവണ്‍മെന്റ് ചെയ്യുന്ന നടപടികള്‍ ശരിയായ ദിശയിലാണെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്വേഷണ സംഘം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ധര്‍മരാജനെ കെ.എസ് ഹരികൃഷ്ണന്‍ ഫോണില്‍ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

Top