കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

oomman chandy

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഉദ്ഘാടനച്ചടങ്ങിലേക്കു വിളിക്കാത്തതില്‍ പരാതിയില്ല, മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാലാണ് ചടങ്ങിനെത്താത്തത്, കൊച്ചി മെട്രോയില്‍ വിവാദങ്ങളല്ല, റിസള്‍ട്ടാണ് പ്രധാനമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഏതെങ്കിലും ഒരു പദ്ധതിയുടെ വിജയം മാത്രമല്ലിത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ അടിസ്ഥാനസൗകര്യ വികസനമാണു കൊച്ചിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. കേരളം മനസുവച്ചാല്‍ എന്തും സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് കൊച്ചി മെട്രോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top