Oommen chandy- M.P Veerendra kumar

തിരുവനന്തപുരം: ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഒഴിവുള്ള മൂന്നില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെഡിയുവും മല്‍സരിക്കും.

കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് എംപി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. വിജയ സാധ്യതയുള്ള സീറ്റുകളാണ് ആവശ്യപ്പെടുക. സംഘപരിവാര്‍ ശക്തികളെ എതിര്‍ക്കുന്നതിനു വേണ്ടി യുഡിഎഫില്‍ ഉറച്ച് നിന്നു മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏപ്രില്‍ രണ്ടിനു മൂന്നു രാജ്യസഭാ സീറ്റുകളിലാണ് സംസ്ഥാനത്ത് ഒഴിവു വരുന്നത്. എ.കെ. ആന്റണി, കെ.എന്‍. ബാലഗോപാല്‍, ഡോ. ടി.എന്‍. സീമ എന്നിവരുടെ കാലാവധിയാണ് തീരുന്നത്. എം.പി വീരേന്ദ്രകുമാറാവും ജെഡിയു സ്ഥാനാര്‍ഥി.

Top