Oommen Chandy-Km Mani-budget-Record-speech

തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നടത്തിയത്.

രണ്ട് മണിക്കൂര്‍ 54 മിനുട്ട് സമയമാണ് ബജറ്റ് അവതരണത്തിനായി എടുത്തത്. കെഎം മാണിയുടെ പേരിലായിരുന്നു ദൈര്‍ഘ്യമേറിയ ബജറ്റവതരണത്തിന് നാളിതുവരെയുള്ള റെക്കോര്‍ഡ്.

മാണിയുടെ പകരക്കാരന്‍ മാത്രമായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് ക്‌ളിഫ് ഹൗസില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ബജറ്റ് ജനപ്രീയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

കെ.എം മാണിയുടെ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞ മുഖ്യമന്ത്രി കാരുണ്യ പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത് കെ.എം മാണിയുടെ നേട്ടമാണെന്നും ബജറ്റ് അവതരണത്തില്‍ പറഞ്ഞിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചത് മാണിയുടെ വൈദഗ്ധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ബജറ്റിനെ പ്രതിപക്ഷം എതിര്‍ത്തു. സഭക്കകത്തെ പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് ചോര്‍ന്ന കോപ്പികള്‍ അവര്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

Top