Oommen chandy-K.C Joseph- Pinarayi Vijayan

കൊച്ചി: ഉമ്മന്‍ചാണ്ടിക്ക് യാത്ര ചെയ്യാന്‍ പിണറായി വിജയന്റെ ലൈസന്‍സ് വേണ്ടെന്ന് മന്ത്രി കെ.സി ജോസഫ്. തെരുവുയുദ്ധം നടത്താന്‍ പ്രതിപക്ഷം നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭ സുഖമമായി മുന്നോട്ട് കൊണ്ടുപോകും. ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കും. ഉമ്മന്‍ ചാണ്ടിക്ക് യാത്ര ചെയ്യാന്‍ പിണറായിയുടെ ലൈസന്‍സ് വേണ്ട, കെ സി ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്നത് അലോസരത്തിന്റെ നാളുകളാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നു. തങ്ങള്‍ നിയമത്തിന് അതീതരാണെന്ന കോണ്‍ഗ്രസുകാരുടെ നിലപാടിനേറ്റ തിരിച്ചടിയാണ് കെ.സി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.

രണ്ടു മാസത്തേക്ക് ഉമ്മന്‍ചാണ്ടിക്ക് അലോസരങ്ങളുണ്ടാകരുതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് ഇനി അലോസരങ്ങളുടെ ദിവസങ്ങള്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top