oommen chandy-jiji thomson

കൊച്ചി: ജിജി തോംസണെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചതിനെതിരായുള്ള ഹര്‍ജിയാണ് തള്ളിയത്.

വന്‍കിട പദ്ധതികള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിട്ടായിരുന്നു ചീഫ് സെക്രട്ടറി ജിജി തോംസണെ നിയമിച്ചത്. സംസ്ഥാന വ്യവസായ വികസനകോര്‍പറേഷന്‍(കെഎസ്‌ഐഡിസി) ചെയര്‍മാന്‍ സ്ഥാനത്തിനു പുറമേയാണ് ഈ പദവി.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ എല്‍. രാധാകൃഷ്ണന്‍ ഇന്നവേഷന്‍ കൗണ്‍സിലിന്റെ മുഴുവന്‍ സമയ ചെയര്‍മാനായി ചുമതലയേറ്റ ഒഴിവിലാണു ജിജി തോംസണെ നിയമിച്ചത്.

Top