ആരിഫ് മുഹമ്മദ് ഖാന്റേത് ഗവര്‍ണര്‍ പദവി വിട്ടുള്ള അഭിപ്രായ പ്രകടനം: ഉമ്മന്‍ ചാണ്ടി

oomman chandy

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഗവര്‍ണര്‍ പദവി വിട്ടുള്ള അഭിപ്രായ പ്രകടനമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്ന് സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം പൗരത്വ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒളിച്ചുകളിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച പറഞ്ഞത്.ഗവര്‍ണറുടെ നിലപാടില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ പോയി പ്രതിഷേധം അറിയക്കാത്തത്. പൗരത്വ നിയമത്തിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Top