പ്രവാസികളുടെ മടക്കത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവെയ്ക്കണം

ummanchandi

തിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നും വിദേശത്ത് കോവിഡ് ടെസ്റ്റിന് നടത്തുന്നത് പ്രായോഗികമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരത്തില്‍നിന്നുള്ളവരെ കൊണ്ടുവന്ന വിമാനത്തില്‍ രോഗമുള്ള മൂന്ന് പേര്‍ ഉണ്ടായിരുന്നു, പക്ഷേ മറ്റാര്‍ക്കും രോഗം പടര്‍ന്നില്ലെന്നും അതിനാല്‍, ജാഗ്രത പുലര്‍ത്തി ആളുകളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ പോലും പ്രവാസികള്‍ അര്‍ഹിക്കുന്നില്ല എന്ന നിലപാടിലാണ് സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാസികളെയും നാട്ടുകാരെയും തരംതിരിക്കാന്‍ ശ്രമിക്കുന്നു. പ്രവാസികളോടും തിരിച്ചെത്തിയവരോടും മുഖ്യമന്ത്രി നേരിട്ട് സംസാരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Top