കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളെ പരിഹസിച്ച സംഭവം; വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

oommenv chandy

ന്യൂഡല്‍ഹി: പി.ജെ.കുര്യന്‍, പി.പി.തങ്കച്ചന്‍ എന്നിവര്‍ക്കെതിരായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പരസ്യമായി രംഗത്തുവന്നതിനെ വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. വിമര്‍ശനങ്ങള്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നായിരിക്കണം നടത്തേണ്ടതെന്നും പാര്‍ട്ടി വേദികളിലായിരിക്കണം നേതാക്കള്‍ പറയാനുള്ളത് പറയേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെപിസിസി അധ്യക്ഷനായി ആരെ നിയോഗിക്കണമെന്ന കാര്യവും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന കാര്യവും തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്, പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top