ചെങ്ങന്നൂരില്‍ പ്രതിഫലിക്കുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള അമര്‍ഷം: ഉമ്മന്‍ ചാണ്ടി

oommen chandy

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ അമര്‍ഷമായിരിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏത് ഉപതെരഞ്ഞെടുപ്പായാലും അത് ആ സമയത്തെ രാഷ്ട്രീയയാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള വിധിയെഴുത്ത് ആയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

നാലുവര്‍ഷത്തെ മോദിയുടെ ഭരണം ഇന്ത്യയെ തകര്‍ത്തെന്നും ഇതിനെതിരായി ശക്തമായ ജനവികാരമുണ്ടെന്നും എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ പിണറായി വിജയന്‍ ഒരുമേഖലയിലും അത് യാഥാര്‍ഥ്യമാക്കിയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

2016 ലേതില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ ത്രികോണമത്സരമല്ല ചെങ്ങന്നൂരില്‍ നടക്കുക, മത്സരം എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് നടക്കുക, മാണി പിന്തുണ പ്രഖ്യാപിച്ചത് യു ഡി എഫിന്റെ വിജയസാധ്യത ഉറപ്പിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top