oommen chandy-appear-solar panel

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി.

പറയാനുള്ളതൊക്കെ നേരത്തെ പറഞ്ഞു, പിന്നെയും വിളിപ്പിച്ചത് കൊണ്ട് ഹാജരായതാണെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു.

രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി വീണ്ടും കമ്മീഷനു മുന്നിലെത്തുന്നത്. സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍, മുന്‍ ഗണ്‍മാന്‍ സലിം രാജ് എന്നിവര്‍ നല്‍കിയ എതിരായ മൊഴികള്‍ കമ്മീഷനില്‍ ഉമ്മന്‍ചാണ്ടിക്കു തിരിച്ചടിയാകും.

കഴിഞ്ഞവര്‍ഷം ജനുവരി 25ന് ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഇതിനു ശേഷമാണ് സരിതാ നായര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കമ്മീഷനില്‍ മൊഴി നല്‍കിയത്.

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി 90 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്ക് കോഴ നല്‍കിയെന്ന് സരിത വെളിപ്പെടുത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടിയുമായി തന്റെ ഫോണ്‍ മുഖാന്തിരം സരിത നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് ഗണ്‍മാനായിരുന്ന സലീം രാജും കമ്മീഷനില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയെ ഇന്ന് വീണ്ടും വിസ്തരിക്കുന്നത്‌.

Top