Oommen chandy against Rajan babu

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനു ജാമ്യമെടുക്കാന്‍ പോയ രാജന്‍ ബാബു യുഡിഎഫ് നിലപാട് അനുസരിച്ചല്ല പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജന്‍ ബാബുവിന്റെ നിലപാട് ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. പൊതു ജീവിതത്തില്‍ സ്വീകരിക്കേണ്ട അതിര്‍വരമ്പുകള്‍ അദ്ദേഹം ലംഘിച്ചു. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top